അസാദിന്റെ കൊട്ടാരത്തിനു നേര്‍ക്ക് വെടിവയ്പ്

single-img
8 November 2012

സിറിയന്‍ വിമതര്‍ ഇന്നലെ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ ഡമാസ്‌കസിലെ കൊട്ടാരത്തിനു നേര്‍ക്ക് പീരങ്കി ഉപയോഗിച്ച് വെടിയുതിര്‍ത്തു. എന്നാല്‍ വെടി ലക്ഷ്യം തെറ്റി. ജനങ്ങളെ കശാപ്പുചെയ്യുന്ന അസാദിന്റെ നയത്തില്‍ പ്രതിഷേധിച്ചാണ് കൊട്ടാരത്തിനു നേര്‍ക്കു വെടിയുതിര്‍ത്തതെന്ന് ലയണ്‍സ് ഓഫ് ഇസ്്‌ലാം എന്ന വിമത ഗ്രൂപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനിടെ ഡമാസ്‌കസിലെ ഹമാസ് ഓഫീസ് സിറിയന്‍ സേന ഇന്നലെ അടച്ചുമുദ്രവച്ചു. നേരത്തെ സിറിയന്‍ സര്‍ക്കാരിനെ അനുകൂലിച്ചിരുന്ന ഹമാസ് അടുത്തയിടെ എതിര്‍ പക്ഷത്തേക്കു നീങ്ങിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.