ബസ്‌ ചാര്‍ജ്‌ വര്‍ധ : എസ്‌.എഫ്‌.ഐ ദേശീയപാത ഉപരോധിച്ചു

single-img
8 November 2012

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്‌ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു. എസ്‌.എഫ്‌.ഐ. സംസ്ഥാന ജെ.എസ്‌. ഷിജുഖാന്‍ ഉദ്‌ഘാടനം ചെയ്‌തു.. ഉപരോധം മണിക്കൂറുകളോളം ഗതാഗതം സ്‌തംബിച്ചു. നടക്കാവ്‌ സി.ഐ. യുടെ നേതൃത്വത്തില്‍ സമരക്കാരെ നീക്കംചെയ്‌താണ്‌ ഗതാഗതം പുന:സ്ഥാപിച്ചത്‌. ജില്ലാ സെക്രട്ടറി വി.കെ. കിരണ്‍രാജ്‌, പ്രസിഡന്റ്‌ ടി.കെ. സുമേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.