ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രി

single-img
7 November 2012

ഈ മാസം ആരംഭിക്കുന്ന, ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവം നടത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെയും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെയും സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മഹോത്സവം അപകടരഹിതവും മാലിന്യരഹിതവുമാക്കാന്‍ തീരുമാനിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.