പി.കെ ജയലക്ഷ്മി രാജിവെക്കണം:സി.പി.എം

single-img
7 November 2012

നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് ചെലവ് കണക്കിലും തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന കേസില്‍ മന്ത്രി പി.കെ. ജയലക്ഷ്മിക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി രാജിവെക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനും സംസ്ഥാന സമിതി അംഗം പി.എ. മുഹമ്മദും ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ടുള്ള കേസിൽ കഴിഞ്ഞ ദിവസം മന്ത്രി പി.കെ.ജയലക്ഷ്മിക്ക് മാനന്തവാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു