മലാലയോട് അക്രമിയുടെ സഹോദരി മാപ്പുചോദിച്ചു

single-img
7 November 2012

പാക് മനുഷ്യാവകാശ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി മലാല യൂസുഫ്‌സായിയെ വെടിവെച്ച താലിബാന്‍ പ്രവര്‍ത്തകന്റെ സഹോദരി മലാലയോട് മാപ്പുചോദിച്ചു.സഹോദരന്‍റെ പ്രവൃത്തി കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും ക്ഷമാപണം മലാലയെ അറിയിക്കണമെന്നും ഭീകരന്‍ അത്താവുല്ല ഖാന്‍റെ സഹോദരി രഹാന ഹാലിം പറഞ്ഞു. പൊറുക്കാനാകാത്ത തെറ്റാണ് അത്താവുല്ല ചെയ്തതെന്നും ആ സംഭവത്തോടെ തന്‍റെ കുടുംബത്തിന് എല്ലാം നഷ്ടമായെന്നും പറഞ്ഞ രഹാന, മലാല സഹോദരിയെപ്പോലെയാണെന്ന് അറിയിച്ചു.സാധാരണ ജീവിതത്തിലേക്ക് എത്രയുംവേഗം തിരികെയെത്താന്‍ മലാലയ്ക്കാകട്ടെയെന്നും റെഹാന പറഞ്ഞു.

സ്‌കൂള്‍വിട്ടുവരുംവഴി മലാലയെയും മറ്റ് രണ്ട് വിദ്യാര്‍ഥികളെയും തീവ്രവാദികള്‍ ആക്രമിച്ചത്. തലയ്ക്ക്  പരിക്കേറ്റ  മലാല ലണ്ടനിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. സത്രീ വിദ്യാഭ്യാസത്തിനെ എതിര്‍ത്ത താലിബാനെ ചോദ്യം ചെയ്തതിനാണ് മലാലയെന്ന പതിനാല്കാരിയെ താലിബാന്‍ ആക്രമിച്ചത്.