ഇടുക്കിയിലെ ജലനിരപ്പില്‍ റിക്കാര്‍ഡ് കുറവ്; കേരളം ഇരുട്ടിലേക്ക്

single-img
7 November 2012

പത്തുവര്‍ഷത്തിനിടെ ഇടുക്കി അണക്കെട്ടില്‍ ഏറ്റവും കുറവ് ജലനിരപ്പ് ഇന്നലെ രേഖപ്പെടുത്തി. 2334.40 അടി ജലമാണ് ഇടുക്കി ഡാമില്‍ ശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം അണക്കെട്ടിലുണ്ടായിരുന്ന വെള്ളത്തേക്കാള്‍ 51.77 അടി കുറവാണിത്. വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ജലത്തിന്റെ 33.34 ശതമാനം മാത്രമേ അണക്കെട്ടില്‍ അവശേഷിക്കുന്നുള്ളൂ. ഇന്നലെ രാവിലെ ഏഴുവരെ ഒഴുകിയെത്തിയത് 57 മില്യണ്‍ ക്യുബിക് അടി ജലമാണ്. ഈ സ്ഥിതിപോയാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ വന്‍ കുറവാണ് വരുന്നതെന്ന് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.