ഗഡ്കരി തുടരും;അദ്വാനി യോഗത്തില് നിന്ന് വിട്ടുനിന്നു

single-img
7 November 2012

നിതിന്‍ ഗഡ്കരിയെ ദേശീയ നിര്‍വ്വാഹക സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് ബി.ജെ.പി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.നിയമവിധേയമല്ലാത്തതോ തെറ്റായ രീതിയിലോ അല്ല ഗഡ്കരി കമ്പനി നടത്തുന്നതെന്ന് ബിജെപി നേതൃയോഗത്തിനു ശേഷം നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ കോര്‍ ഗ്രൂപ്പ് യോഗത്തില്‍നിന്നും എല്‍ കെ അദ്വാനി വിട്ടുനിന്നു. ആർ. എസ്. എസിന്റെ കർശനമായ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനമെന്നും അറിയുന്നു.

ബി. ജെ. പി രാജ്യസഭാംഗവുമായ രാം ജത്‌മലാനി ഇന്നലെ ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഗഡ്കരി പ്രസിഡന്റായ സമിതിയിൽ തുടരാൻ ബുദ്ധിമുട്ട് അറിയിച്ച് ജത്‌മലാനിയുടെ മകനും അഭിഭാഷകനുമായ മഹേഷ് ജത്‌മലാനി പാർട്ടി ദേശീയ എക്സിക്യുട്ടീവിൽ നിന്ന് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.