ഏറ്റവും അധികം ലൈക്ക് കിട്ടി ഒബാമ

single-img
7 November 2012

അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തതിനു പിന്നാലെ മറ്റൊരു നേട്ടം കൂടി കൊയ്തിരിക്കുകയാണു അമേരിക്കൻ പ്രസിഡന്റ് ബാറക് ഹുസൈൻ ഒബാമ.ഫേസ്ബുക്കിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും അധികം ലൈക്ക് കിട്ടിയ ചിത്രം ഒബാമയുടേതാണു.തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഒബാമ പത്നി മിഷേൽ ഒബാമയും വാരിപുണരുന്ന ചിത്രം ഒബാമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.മണിക്കൂറുകൾക്കകം 22ലക്ഷത്തോളം ലൈക്കുകളാണു ചിത്രത്തിനു ലഭിച്ചത്.രണ്ടര ലക്ഷത്തിലധികം ഷെയറുകളും ഇതുവരെ ചിത്രത്തിനു ലഭിച്ചു

ട്വിറ്ററിന്റെ ചരിത്രത്തിലും ഏറ്റവും അധികം റീട്വീറ്റ് കിട്ടിയ ചിത്രവും ഒബാമ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിനു തന്നെയാണു

ഫേസ്ബുക്ക് ലിങ്ക്