ഇടുക്കിയിൽ നേരിയ ഭൂചലനം

single-img
7 November 2012

ഇടുക്കി ജില്ലയിലെ തങ്കമണി, ഉപ്പുതറ, വളകോട് പ്രദേശങ്ങളിൽ നേരിയ ഭൂചലനമുണ്ടായി.കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.രാത്രിഒമ്പതരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പാത്രങ്ങളും അലമാരയടക്കമുള്ള വീട്ടുപകരണങ്ങളും വിറച്ചു.പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ടു പുറത്തിറങ്ങി. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടില്ല