ധനുഷ് മലയാളത്തിൽ

7 November 2012
മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്ന പ്രൊപ്രൈറ്റര്‍ കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലൂടെ തമിഴ് നടന് ധനുഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.തോംസൺ കെ.തോംസൺ ആണു കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രം ഒരുക്കുന്നത്.ധനുഷ് എന്ന പേരിൽ സൂപ്പർതാരമായി തന്നെയാകും ധനുഷ് ഈ ചിത്രത്തിൽ അഭിനയിക്കുക. സിനിമയിലും ധനുഷ് തമിഴ് തന്നെയാണ് പറയുക.ഈ ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണ-സിബി.കെ തോമസ് ടീമിന്റെതാണ്.പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരായ കമ്മത്ത് സഹോദരന്മാരുടെ വേഷത്തിലാണ് ഇവര്‍ അഭിനയിക്കുന്നത്