ബസ്ചാർജ് വർധിപ്പിച്ചു.മിനിമം ചാര്ജ് ആറു രൂപയാകും

single-img
7 November 2012

ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ് ചാര്‍ജ് മിനിമം ആറു രൂപയാക്കി. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയാക്കിയും വർധിപ്പിച്ച്. കിലോമീറ്ററിന് മുന്നു പൈസ വര്‍ധിപ്പിച്ചു.

2001 നു ശേഷം ആദ്യമായാണ് വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത്.യാത്രാ നിരക്ക് ഏഴു രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം.ഓട്ടോ, ടാക്സി നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓട്ടോയുടേത് മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 15 രൂപയായും കിലോമീറ്ററിന് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായുമാണ് ഉയര്‍ത്തിയത്.ടാക്സിയുടെ മിനിമം നിരക്ക് 60 രൂപയില്‍ നിന്ന് 100 രൂപയായും കിലോ മീറ്ററിന് എട്ടു രൂപയില്‍ നിന്ന് പത്തു രൂപയായുമാണ് ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് ഏറ്റവും അവസാനമായി സംസ്ഥാനത്ത് ബസ് ചാര്‍ജ് വധിപ്പിച്ചത്.

യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ബസ് നിരത്തിലിറക്കാതെ സമരം നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരും സമരസമിതിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ചാര്‍ജ് വര്‍ധന പഠിക്കാന്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.