വളപട്ടണം സംഭവം: ന്യായമായ നടപടിയെന്ന് തിരുവഞ്ചൂര്‍

single-img
6 November 2012

വിവാദമായ വളപട്ടണം സംഭവത്തില്‍ അന്യായമായ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക. പോലീസിന്റെ ആത്മവീര്യം സംരക്ഷിച്ചുകൊണ്ടുളള നടപടി മാത്രമേ ഉണ്ടാകൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.