World

സിറിയയിലെ തന്ത്രപ്രധാനമായ എണ്ണപ്പാടം വിമതര്‍ പിടിച്ചെടുത്തു

കിഴക്കന്‍ സിറിയയിലെ ജാഫര്‍ ബിന്‍ തയ്യാര്‍ ഡിവിഷനിലെ വിമതഗ്രൂപ്പായ ഡെയര്‍ അല്‍ സോര്‍, തന്ത്രപ്രധാനമായ അല്‍-വാര്‍ഡ് എണ്ണപ്പാടങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തു. സുന്നികള്‍ കൂടുതലായി വസിക്കുന്ന ദക്ഷിണ ഡമാസ്‌കസില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ സൈന്യം മിസൈല്‍ ആക്രമണവും ടാങ്ക് യുദ്ധവും നടത്തുകയാണ്. വിമതരും ശക്തമായിത്തന്നെ തിരിച്ചടിക്കുന്നുണ്ട്. വിമാനത്തില്‍നിന്നുള്ള ബോംബിംഗില്‍ പത്തോളം പേര്‍ക്കു ജീവഹാനി സംഭവിച്ചതായി വിമത നേതൃത്വം അറിയിച്ചു.