കേരളത്തിനു സമനില

single-img
6 November 2012

തോല്‍വിയുടെവക്കില്‍ നിന്ന് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍പ്രദേശിനെതിരേ സമനില പൊരുതിനേടി. രോഹന്‍ പ്രേമിന്റെ സെഞ്ചുറിയാണ് കേരളത്തിനു സമനില സമ്മാനിച്ചത്. രോഹന്‍ 104 റണ്‍സെടുത്ത് പുറത്താകാതെനിന്നു. സമനില നേടിയതോടെ കേരളത്തിന് ഒരു പോയിന്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ലീഡുനേടിയ ഹിമാചല്‍ മൂന്നു പോയിന്റ് സ്വന്തമാക്കി. സ്‌കോര്‍: കേരളം 229, ആറു വിക്കറ്റ് നഷ്ടത്തില്‍ 256. ഹിമാചല്‍പ്രദേശ് ആറു വിക്കറ്റ് നഷ്ടത്തില്‍ 536 ഡിക്ലയേര്‍ഡ്. ഒന്നാം ഇന്നിംഗ്‌സില്‍ 307 റണ്‍സ് ലീഡുവഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 28 എന്ന നിലയിലാണ് അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്.