രാഹുല്‍ പാര്‍ട്ടിയിലെ രണ്ടാമന്‍

single-img
6 November 2012

രാഹുല്‍ ഗാന്ധി തന്നെയാണ് പാര്‍ട്ടിയിലെ രണ്ടാമനെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ സോണിയാ ഗാന്ധി കഴിഞ്ഞാല്‍ പിന്നെ രാഹുല്‍ തന്നെയാണെന്നും ഇക്കാര്യം പ്രത്യേകം പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി വക്താവ് രേണുകാ ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി രാഹുലിനെ പാര്‍ട്ടിയിലെ രണ്ടാമനായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് രേണുകാ ചൗധരി മറുപടി പറഞ്ഞില്ല. രാഹുല്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി വക്താവിന്റെ പ്രതികരണം.