ഒബാമ വൈറ്റ് ഹൗസിലേയ്ക്ക്:ഇത് രണ്ടാമൂഴം

single-img
6 November 2012

അമേരിക്കന്‍ പുതിയ പ്രസിഡന്‍റായി  ഒബാമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 274 വോട്ടുകള്‍ നേടിയാണ് ബറാക് ഹുസൈന്‍ ഒബാമ അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മധ്യവര്‍ഗ്ഗ വോട്ടര്‍മാരുടെ പിന്തുണയാണ് ഒബാമയെ വിജയത്തിലെത്തിച്ചത്.ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ശേഷമാണ് മിറ്റ് റോംനി ഒടുവില്‍ പരാജയം സമ്മതിച്ചത്. നിഷ്പക്ഷ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഒബാമയെ വിജയത്തിലെത്തിച്ചത്.നിര്‍ണ്ണായകമായ ഓഹായോ ഒബാമയ്ക്കൊപ്പം നിന്നു.സമ്പദ് വ്യവസ്ഥകളും വിദേശനയവുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ ചർച്ചാവിഷയമായത്

.ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണ് മുന്‍തൂക്കം. ആകെയുള്ള 435 സീറ്റില്‍ 182 സീറ്റുകള്‍ നേടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍തൂക്കം നേടിയത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് 130 സീറ്റുകളാണ് ജനപ്രതിനിധിസഭയിലുള്ളത്.