ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി

single-img
6 November 2012

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളും ന്യൂകാസിലും ഓരോ ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടിയത് ന്യൂകാസില്‍ യുണൈറ്റഡായിരുന്നു. മത്സരത്തിന്റെ 43-ാം മിനിറ്റില്‍ യൊഹാന്‍ കബയെയിലൂടെ ന്യൂകാസില്‍ 1-0 നു മുന്നില്‍ കടന്നു. എന്നാല്‍, 67-ാം മിനിറ്റില്‍ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിലൂടെ ലിവര്‍പൂള്‍ സമനിലയിലെത്തി.