മോഡിക്കെതിരേ വിമര്‍ശനവുമായി കേശുഭായ് പട്ടേല്‍

single-img
6 November 2012

തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനുള്ള പ്രചാരവേലകളില്‍ മാത്രമാണു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു താത്പര്യമെന്ന് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി പ്രസിഡന്റ് കേശുഭായ് പട്ടേല്‍. സംസ്ഥാനത്തുടനീളം നടത്തിയ സദ്ഭാവന ഉപവാസവും നാനോ പദ്ധതിക്കായി ടാറ്റയെ ഗുജറാത്തിലേക്കു ക്ഷണിച്ചതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും കേശുഭായ് ആരോപിച്ചു. തെറ്റായ അവകാശവാദങ്ങളുയര്‍ത്തി ഗുജറാത്ത് ജനതയെ മോഡി കബളിപ്പിക്കുകയാണ്. എല്ലാവരും ഉപവാസത്തെ കാണുന്നത് വ്രതമായിട്ടാണ്. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി ജനങ്ങളുടെ പണം ഉപയോഗിച്ചു പേരു നേടാന്‍ ശ്രമിക്കുകയാണ് : കേശുഭായ് പട്ടേല്‍ കുറ്റപ്പെടുത്തി.