സത്യവാങ്മൂലത്തിലെ ക്രമക്കേട്: മന്ത്രി ജയലക്ഷ്മിക്ക് സമന്‍സ് അയയ്ക്കാന്‍ ഉത്തരവ്

single-img
6 November 2012

വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകളെക്കുറിച്ചും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ മന്ത്രി പി.കെ ജയലക്ഷ്മിയെ പ്രതിചേര്‍ത്ത് സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവ്. കേസ് പരിഗണിച്ച മാനന്തവാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി -2 ആണ് ഉത്തരവിട്ടത്. ജനപ്രാതിനിധ്യ നിയമത്തിലെ 125 (എ) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 (ഐ) വകുപ്പുകള്‍ പ്രകാരമാണ് കോടതിയുടെ നടപടി. മന്ത്രി ജയലക്ഷ്മിയോ അവരുടെ അഭിഭാഷകരോ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയയ്ക്കുക.