ഗള്‍ഫ് മേഖലകളിലേക്കുള്ള എയര്‍ഇന്ത്യ സര്‍വീസ് വര്‍ധിപ്പിച്ചതായി കേന്ദ്രമന്ത്രി

single-img
6 November 2012

ഗള്‍ഫ് മേഖലകളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് വര്‍ധിപ്പിച്ചതായി കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാല്‍. പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കു കയായിരുന്നു അദേഹം. ഗള്‍ഫ് മേഖലയിലേക്ക് ഒക്‌ടോബറില്‍ 92 സര്‍വീസുകളാണ് നടത്തി യത്. ഇപ്പോള്‍ 119 ആയി ഉയര്‍ത്തി. നേരത്തെ മുടങ്ങിപ്പോയ 423 സീറ്റിംഗ് കപ്പാസിറ്റിയുള്ള തിരുവനന്തപുരം- റിയാദ് സര്‍വീസ് ഡിസംബര്‍ അഞ്ചിന് പുനരാരംഭിക്കും. തിരുവനന്തപുരം- ബഹറിന്‍ സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള സര്‍വീസ് ഡിസംബര്‍ ആറു മുതല്‍ കൊച്ചിയില്‍ നിന്ന് വീണ്ടും സര്‍വീസ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.