കൊച്ചി മേയര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

single-img
6 November 2012

കൊച്ചി മേയര്‍ ടോണി ചമ്മിണിക്കെതിരേ വിജിലന്‍സ് അന്വേഷണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിളക്കുകാലുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാര്‍ കൂടാതെ അനുമതി നല്‍കിയെന്ന് കാണിച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.സി സഞ്ജീവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.