ആദ്യ ടെസ്റ്റിനുള്ള ടീം ഇന്ന്

single-img
5 November 2012

ഇംഗ്ലണ്ടിനെതിരേ 15 മുതല്‍ 19വരെ അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും. യുവ്‌രാജ് സിംഗ് ടീമില്‍ ഉള്‍പ്പെടുമോയെന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെത്തിയ യുവി ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനുവേണ്ടി സെന്‍ട്രല്‍ സോണിനെതിരേ ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ട് ഇലവനെതിരേ ഇന്ത്യന്‍ എ ടീമിനുവേണ്ടി അര്‍ധസെഞ്ചിറിയും അഞ്ചു വിക്കറ്റും യുവി വീഴ്ത്തി. ഇതോടെ യുവി ശാരീരികക്ഷമത കൈവരിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം വെസ്റ്റിന്‍ഡീസിനെതിരേ കോല്‍ക്കത്തയിലാണ് യുവ്‌രാജ് അവസാനമായി ടെസ്റ്റിനിറങ്ങിയത്.