കെ. സുധാകരനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ എന്തിന് വൈകുന്നുവെന്ന് വി.എസ്

single-img
5 November 2012

കെ. സുധാകരനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് എന്താണ് അമാന്തമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ ചോദിച്ചു. വളപട്ടണം പോലീസ് സ്റ്റേഷനിലുണ്ടായ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി.എസ്. കൊള്ളമുതല്‍ പങ്കുവെയ്ക്കുമ്പോള്‍ തര്‍ക്കം കൂട്ടുന്നവരെപ്പോലെയാണ് യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍. അതില്‍പെട്ട ഒരാളാണ് സുധാകരന്‍. സുധാകരനെ അനുകൂലിക്കാന്‍ പോലും മന്ത്രിസഭയില്‍ ആളുണ്‌ടെന്നും വി.എസ് പറഞ്ഞു. കോവളം കൊട്ടാരം വിട്ടുകൊടുക്കുന്നതിനെതിരായ പാര്‍ട്ടി നിലപാട് മാറ്റിയിട്ടില്ലെന്നും സര്‍വകക്ഷി യോഗത്തില്‍ നിലപാട് വ്യക്തമാക്കുമെന്നും വി.എസ് പറഞ്ഞു.