തിരുവഞ്ചൂരിനെ അനുകൂലിച്ച് വീണ്ടും പോസ്റ്ററുകള്‍

single-img
5 November 2012

വളപട്ടണം സംഭവത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിച്ച് കോഴിക്കോടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ. സുധാകരന്‍ എംപിക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്ററുകളിലുള്ളത്. പൂഴിമാഫിയയെ സംരക്ഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ കയറി ആഭാസം കാണിക്കലാണോ എംപിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും തൊഴിലെന്ന് പോസ്റ്ററില്‍ ചോദിക്കുന്നു. തിരുവഞ്ചൂരിന്റെ പോലീസിനെ അപമാനിക്കുന്ന സുധാകരന്റെ ലക്ഷ്യം രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും പിന്നെ എന്താണെന്ന് ചിന്തിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. കളിക്കണ്ട സുധാകരാ കളി പഠിപ്പിക്കും തുടങ്ങിയ പ്രകോപനപരമായ വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്.