തച്ചങ്കരിക്കു പ്രമോഷന്‍ നല്കിയിട്ടില്ല: കേരള സര്‍ക്കാര്‍

single-img
5 November 2012

ഐജി ടോമിന്‍ തച്ചങ്കരിക്കു പ്രമോഷന്‍ നല്കിയിട്ടില്ലെന്നു സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അനധികൃത സ്വത്തുസമ്പാദനം, തീവ്രവാദബന്ധം, വിദേശത്തുനിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കടത്തല്‍ എന്നിവ സംബന്ധിച്ചു കോടതിയില്‍ കേസ് നിലനില്ക്കുന്നതിനിടെ പ്രമോഷന്‍ നല്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിനു കത്തു നല്കിയതായി വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.