Breaking News

വളപട്ടണം സംഭവം: എസ്‌ഐയ്‌ക്കെതിരേ കസ്റ്റഡി മര്‍ദ്ദനത്തിന് നടപടിക്ക് സാധ്യത

വളപട്ടണം സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരേ കസ്റ്റഡി മര്‍ദ്ദനത്തിന് നടപടി സ്വീകരിക്കാന്‍ സാധ്യത. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജിന്റെ റിപ്പോര്‍ട്ടില്‍ മണല്‍കടത്തിന് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനില്‍ വെച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി എസ്‌ഐ മര്‍ദ്ദിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്‌ഐയ്‌ക്കെതിരേ നടപടിക്ക് സാധ്യത തെളിയുന്നത്. മണല്‍കടത്തിന് അറസ്റ്റിലായവരെ പുറത്തിറക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷിനോടും എസ്‌ഐ മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ കെ. സുധാകരന്‍ എംപിയുമായി സ്റ്റേഷനിലുണ്ടായ തര്‍ക്കം വഷളാകാതെ നോക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ പെരുമാറ്റത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും സുധാകരന്‍ പറഞ്ഞ വാക്കുകളും വാചകങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.