ഇ. ശ്രീധരന്‍ മെട്രോ റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

single-img
5 November 2012

കൊച്ചി മെട്രോ റെയിലിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വിലയിരുത്തി. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ അദ്ദേഹം എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന്റെയും കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം സലിം രാജന്‍ റോഡിലെ മേല്‍പ്പാലത്തിന്റെയും നിര്‍മാണ പുരോഗതി പരിശോധിച്ചു. ഈ മാസം 15-നകം നോര്‍ത്തിലെ രണ്ടു ചെറുപാലങ്ങളും ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്നാണു പ്രതീക്ഷയെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചായിരിക്കും തീയതി നിശ്ചയിക്കുകയെന്നും ശ്രീധരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കൊച്ചി മെട്രോയെ സംബന്ധിച്ച വിവാദ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍, പ്രാഥമിക നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.