Kerala

കുടുംബശ്രീക്കു അനുകൂല നിലപാടുമായി മന്ത്രി ജയറാം രമേശ്

രാജ്യത്തിന്റെ മുതല്‍കൂട്ടായ കുടുംബശ്രീയെ തകര്‍ക്കാന്‍ ആരും ആഗ്രഹിക്കേണെ്ടന്നു കേന്ദ്രമന്ത്രി ജയറാം രമേശ്. കുടുംബശ്രീ കേരളത്തിന്റെ മാത്രം സമ്പത്തല്ല, ദേശീയ പദ്ധതിയാണ്. കുടുംബശ്രീയെ ഒരുവിധത്തിലും ദുര്‍ബലപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല. ജനശ്രീ എന്താണെന്നു തനിക്ക് അറിയില്ലെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്നു ജനശ്രീക്ക് ഒരു രൂപപോലും നല്‍കിയിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി ജയറാം രമേശ് പറഞ്ഞു.കുടുംബശ്രീതന്നെയായിരിക്കും ഭാവിയിലും ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.