ടി.പി വധം: ജൂലൈ 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

single-img
5 November 2012

കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജൂലൈ 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ 13 -ാം പ്രതിയായ പി.കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം കോടതി വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ചത്. വിചാരണയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്നും ഇത് സംബന്ധിച്ച നിര്‍ദേശം വിചാരണക്കോടതിക്ക് നല്‍കണമെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജൂലൈ 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചത്.