നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടത്‌ മുഖ്യമന്ത്രി : കെ.എം. മാണി

single-img
5 November 2012

എമര്‍ജിങ്‌ കേരളക്ക്‌ ശേഷം സംസ്ഥാനത്ത്‌ നിക്ഷേപസൗഹൃദ അന്തരീക്ഷം ഉണ്ടാക്കാന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന്‌ നിയമസഭയില്‍ കെ.എം. മാണി പറഞ്ഞു. നിയമപരിഷ്‌കാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ അഭിപ്രായമറിയാന്‍ അയക്കുകയാണ്‌ നിയമവകുപ്പ്‌ ചെയ്‌തത്‌. നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി സഭയാണ്‌ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.