ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സിനെ തട്ടിക്കൊണ്ടുപോയി

single-img
4 November 2012

ഉത്തര്‍പ്രദേശിലെ നിന്നും അന്‍പത് വയസ്സ് പ്രായമുള്ള മലയാളി നഴ്‌സിനെ തട്ടിക്കൊണ്ടു പോയി. വെള്ളിയാ്‌ഴ്ച റായ്ബറേലിയിലെ വീട്ടില്‍ നിന്നും ജോലിക്ക് പോകാനായി ഇറങ്ങിയ വിജയമ്മയെ കാറിലെത്തിയ സംഘം ലിഫറ്റ് നല്‍കി കൊണ്ടുപോവുകയായിരുന്നു. അമേഠിയിലെ പ്രഥമികാരോഗ്യ കേന്ദ്രത്തിലാണ് വിജയമ്മ ജോലി ചെയ്യുന്നത്. കൊട്ടാരക്കര പൂത്തൂര്‍ സ്വദേശി വിജയമ്മ കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഒറ്റക്കായിരുന്നു താമസം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.