സുധാകരന്റെ പരാമര്‍ശം പോലീസിനുള്ള അംഗീകാരം: സുരേഷ് ഗോപി

single-img
4 November 2012

വിവാദമായ വളപട്ടണം സംഭവത്തില്‍ തന്റെ പേരുപറഞ്ഞ് എസ്‌ഐക്കെതിരെ കെ.സുധാകരന്‍ എംപി നടത്തിയ പരാമര്‍ശം പോലീസിനുള്ള അംഗീകാരമായാണ് കാണുന്നതെന്ന് നടന്‍ സുരേഷ്‌ഗോപി തിരുവനന്തപുരത്ത് പറഞ്ഞു. വളപട്ടണം സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അംഗീകരിച്ച ശൈലിയെ ഒരു നേതാവിനും ചോദ്യം ചെയ്യാനാവില്ല. സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ പോസിറ്റീവായി കാണുന്നു.സുധാകരന്‍ തന്റെ പേര് മോശമായാണ് ഉപയോഗിച്ചതെന്ന് കരുതുന്നില്ല. ജനങ്ങള്‍ക്ക് ചേര്‍ന്നതാണ് എന്റെ പോളിസി. ജനങ്ങള്‍ അത് അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു രാഷ്ട്രീയക്കാരനും തകര്‍ക്കാന്‍ പറ്റില്ല. അതാണ് അതിന്റെ പ്രസക്തമായ ഭാഗം. അങ്ങനെ ഒരു വ്യാമോഹം ഒരു രാഷ്ട്രീയക്കാരനും വേണ്ട. ഇത് ശക്തമായ വെല്ലുവിളിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.