വളപട്ടണം വിഷയത്തില്‍ വീഴ്ച പറ്റിയിട്ടില്ല: കെ.സുധാകരന്‍

single-img
4 November 2012

എന്തു പ്രത്യാഘാതമുണ്ടായാലും വളപട്ടണം വിഷയത്തില്‍ പുനര്‍വിചിന്തനത്തിന്റെ പ്രശ്‌നമില്ലെന്നു കെ. സുധാകരന്‍ എംപി. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച എസ്‌ഐയുടെ നടപടിയെ ചോദ്യംചെയ്തതു ശരിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലകപ്പെട്ടാല്‍ ഇനിയും അവര്‍ക്കുവേണ്ടി ഏതറ്റംവരെയും പോകും. വളപട്ടണം പോലീസ് സ്റ്റേഷനിലുണ്ടായ സംഭവത്തില്‍ ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു സുധാകരന്‍.