വളപട്ടണം സംഭവത്തില്‍ പോലസിന് വീഴ്ച പറ്റിയിട്ടില്ല: ഐ.ജി

single-img
4 November 2012

വളപട്ടണം സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയത്. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നടപടികള്‍ എസ്‌ഐ മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്‌ടെന്നാണ് വിവരം. മണല്‍ കടത്ത് നടത്തിയതിന് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതാണ് സംഭവങ്ങള്‍ക്കിടയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ കെ. സുധാകരന്‍ എംപി എസ്‌ഐയ്ക്ക് നേരെ തട്ടിക്കയറുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഐജി ജോസ് ജോര്‍ജ് ഇന്നലെ കെ. സുധാകരനില്‍ നിന്നും മൊഴിയെടുത്തിരുന്നു.