ഇറോം ഷര്‍മിളയുടെ നിരാഹാരസമരം 12 വര്‍ഷം പിന്നിടുന്നു

single-img
4 November 2012

ഇറോം ഷര്‍മിളയുടെ നിരാഹാര സമരത്തിന് ഇന്നു 12 വര്‍ഷം തികയുന്നു. മണിപ്പൂരില്‍ സായുധസേനാ പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു 2000 ലാണ് ഇറോം ശര്‍മിള സുദീര്‍ഘപോരാട്ടം ആരംഭിച്ചത്. അതേവര്‍ഷം നവംബര്‍ രണ്ടിന് ഇംഫാല്‍ താഴ്‌വരയിലെ മാലോമില്‍ ആസാം റൈഫിള്‍സ് പത്തുപേരെ വധിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. വിവാദ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് അവരുടെ നിലപാട്. ഇറോം ഷര്‍മിളയെ അധികൃതര്‍ ജുഡീഷല്‍ കസ്റ്റഡിയിലാക്കി നിര്‍ബന്ധിതമായി മൂക്കിലൂടെ ഭക്ഷണം നല്കുകയാണ്.