സൈന നെഹ്‌വാളിനു ലോക്‌സഭ ടിക്കറ്റ് വാഗ്ദാനവുമായി മുലായം

single-img
4 November 2012

ഇന്ത്യയുടെ അഭിമാനവും ഒളിമ്പിക് മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ സൈന നെഹ്‌വാളിനു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ലോക്‌സഭ ടിക്കറ്റ് വാഗ്ദാനം ചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗഢ് ടിക്കറ്റാണ് സൈനയ്ക്കു മുലായം വാഗ്ദാനം ചെയ്തത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കു അലിഗഢിലെ സ്വകാര്യ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ച ചടങ്ങിനിടെയായിരുന്നു മുലായത്തിന്റെ വാഗ്ദാനം.