കണ്ണൂരില്‍ തിരുവഞ്ചൂരിനെ അനുകൂലിച്ചും പോസ്റ്റര്‍

single-img
4 November 2012

വളപട്ടണം സംഭവത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ കെ. സുധാകരനെ അനുകൂലിക്കുന്ന വിഭാഗം പോസ്റ്ററുകള്‍ പതിച്ചതിനു പിന്നാലെ തിരുവഞ്ചൂരിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രതികരണവേദിയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂര്‍ തായത്തെരു റോഡില്‍ ഇന്നു രാവിലെയാണ് പോസ്റ്ററുകള്‍ കണ്ടത്. അനീതിക്കെതിരേ പോരാടി കോണ്‍ഗ്രസിന്റെ മാനംകാത്ത ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കണ്ണൂരിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് പോസ്റ്ററിലുള്ളത്.