സര്‍ക്കാരിനെ താങ്ങിനര്‍ത്തേണ്ട ബാധ്യത തങ്ങള്‍ക്കില്ല: പി.സി. ജോര്‍ജ്

single-img
4 November 2012

ഹരിത എം.എല്‍.എ ചമയുന്നവരുടെ അവഹേളനങ്ങള്‍ക്കു നടുവില്‍ ഈ ഗവണ്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന ജോലിയില്‍നിന്നു തങ്ങള്‍ പിന്മാറുകയാണെന്നു ഗവണ്‍മെന്റ് ചീഫ് വിപ്പും കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനുമായ പി.സി. ജോര്‍ജ്. ഏകകക്ഷി ഭരണത്തിനുവേണ്ടി വാദിക്കുന്ന കോണ്‍ഗ്രസിനു ചില സംസ്ഥാനങ്ങളില്‍ മാത്രമേ ഇന്നു ഭരണമുള്ളൂ. രാജ്യം മുഴുവന്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസിലെ ചില മന്ത്രിമാരും കെപിസിസിയുമൊക്കെ ഇപ്പോഴത്തെ രീതിയിലാണു പെരുമാറുന്നതെങ്കില്‍ സര്‍ക്കാരിനെ പൊക്കിപ്പിടിക്കാന്‍ തങ്ങള്‍ക്കു സൗകര്യമില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു.