സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപദ്ധതി വിജയമെന്ന് മുഖ്യമന്ത്രി

single-img
4 November 2012

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപദ്ധതി വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗ റെയില്‍ ഇടനാഴി വേണ്ടത്ര വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഥലമെടുപ്പ് സംബന്ധിച്ച് എതിര്‍പ്പ് മൂലമാണ് ഇതില്‍ കാലതാമസമുണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു.  ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കാനുള്ള പദ്ധതിയില്‍ അര്‍ഹരായവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് വേണ്ട ഭൂമി കണ്‌ടെത്തുകയാണ് ബാക്കിയുള്ള നടപടി. കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂവിനിയോഗ ബില്ലില്‍ രണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ അഭിപ്രായം തേടുക മാത്രമാണ് നിയമവകുപ്പ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.