ഒബാമയ്ക്കു നേരിയ മുന്‍തൂക്കമെന്നു റിപ്പോര്‍ട്ട്

single-img
4 November 2012

പ്രസിഡന്റ് ബറാക് ഒബാമയും എതിരാളി റോംനിയും സര്‍വശക്തിയും സമാഹരിച്ച് അന്തിമ ഘട്ട പ്രചാരണം തുടങ്ങി. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. സര്‍വേകളില്‍ രണ്ടു പേരും തുല്യനില പാലിക്കുന്നുണെ്ടങ്കിലും മുന്‍കൂര്‍ വോട്ടുചെയ്തവരില്‍ നല്ല പങ്കും ഒബാമയ്ക്കാണു വോട്ടു ചെയ്തതെന്നാണു സൂചന. സാന്‍ഡി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തതിലെ മികവും ഒബാമയെ തുണയ്ക്കുമെന്നു കരുതപ്പെടുന്നു. മുപ്പത്തിനാല് സംസ്ഥാനങ്ങളിലായി 270 ലക്ഷം പേരാണ് ഇതിനകം മുന്‍കൂര്‍ വോട്ടു രേഖപ്പെടുത്തിയത്. ഇനിയും ഏതാനും പേര്‍ കൂടി മുന്‍കൂര്‍ വോട്ടു രേഖപ്പെടുത്തിയേക്കും. ആര്‍ക്കാണു വോട്ടു ചെയ്തതെന്ന് കൃത്യമായി അറിയില്ലെങ്കിലും വോട്ടര്‍മാര്‍ ഏതു പാര്‍ട്ടിയുടെ അനുഭാവികളാണെന്നതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.