Kerala

പി.ജെ. കുര്യന്റെ വാദം ബാലിശം: ജോയി ഏബ്രഹാം

കേരള കോണ്‍ഗ്രസിനു കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്നതിനു സമുദായസന്തുലനം തടസമായെന്ന പി.ജെ.കുര്യന്റെ വാദം ബാലിശമെന്നു കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി. ഒന്നിലധികം സ്ഥാനങ്ങളിലേക്കു മന്ത്രിമാരെ നിശ്ചയിക്കുന്നതിനു കോണ്‍ഗ്രസാണു സമുദായ സന്തുലനം ഉറപ്പാക്കേണ്ടത്. അങ്ങനെ ചെയ്യാതെ ഒരു അംഗത്തെ മാത്രം കേന്ദ്രത്തില്‍ ലഭിക്കേണ്ട കേരള കോണ്‍ഗ്രസ്-എമ്മിനെ സമുദായ സന്തുലനം ഉപദേശിക്കുന്നതു മുടന്തന്‍ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.