ഇറാക്കി വൈസ് പ്രസിഡന്റിന് മൂന്നാം തവണയും വധശിക്ഷ

single-img
4 November 2012

ഷിയാ തീര്‍ഥാടകരെ ആക്രമിക്കാന്‍ അംഗരക്ഷകരെ പ്രേരിപ്പിച്ചെന്ന കേസില്‍ സുന്നിവിഭാഗക്കാരനായ വൈസ് പ്രസിഡന്റിന് ഇറാക്കിലെ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ഡിസംബറില്‍ തുര്‍ക്കിയില്‍ അഭയം തേടിയ താരിക്ക് അല്‍ ഹാഷ്മിയെ മൂന്നാം തവണയാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്. മൂന്നു പ്രാവശ്യവും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു വിധി പ്രഖ്യാപനം.