ഭൂപതി-ബൊപ്പണ്ണ സഖ്യത്തിനു കിരീടം

single-img
4 November 2012

ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് പാരീസ് മാസ്റ്റേഴ്‌സ് പുരുഷ വിഭാഗം ഡബിള്‍സ് കിരീടം. ഫൈനലില്‍ അയ്‌സാം അല്‍ ഖുറേഷി- ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി കീഴടക്കിയത്. സ്‌കോര്‍: 7-6 (6), 6-3. അഞ്ചാം സീഡായ ഇന്ത്യന്‍ സഖ്യം പോള്‍ ഹാന്‍ലി-ജൊനാഥന്‍ മറെ സഖ്യത്തെ 7-5, 6-3 നു കീഴടക്കിയാണ് ഫൈനലില്‍ എത്തിയത്.