സമാജ്‌വാദി പാര്‍ട്ടിയിലേക്ക് തിരികെ പോകില്ലെന്ന് അമര്‍ സിംഗ്

single-img
4 November 2012

സമാജ്‌വാദി പാര്‍ട്ടിയിലേക്ക് തിരികെ പോകില്ലെന്ന് അമര്‍ സിംഗ് വ്യക്തമാക്കി. ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമര്‍സിംഗിനെതിരായ സാമ്പത്തിക തിരിമറി കേസ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പിന്‍വലിച്ചിരുന്നു. അമര്‍സിംഗ് തിരികെ പാര്‍ട്ടിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകളും ഇതിനു പിന്നാലെ സജീവമായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഒരു ആനുകൂല്യത്തിന്റെയും ആവശ്യമില്ലെന്നും അമര്‍സിംഗ് പറഞ്ഞു. 2010 ഫെബ്രുവരിയിലാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമര്‍ സിംഗിനെ പുറത്താക്കിയത്.