തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം : എം.കെ. രാഘവന്‍ എം.പി.

single-img
4 November 2012

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു ട്രേഡ്‌ യൂണിയനുകളേയും കൂടെ നിര്‍ത്തി ഐ.എന്‍.ടി.യു.സി. ശക്തമായ നിലപാടെടുക്കണമെന്ന്‌ എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‌ ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. ഓഡിറ്റോറിത്തില്‍ നടന്ന ചടങ്ങില്‍ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. എം. രാജന്‍ അധ്യക്ഷത വഹിച്ചു.