Latest News

സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണമെന്ന് വി.എസ്

കേരളത്തില്‍ ഓര്‍ഡിനന്‍സ് വാഴ്ചയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ദേവസ്വം ഓര്‍ഡിനന്‍സ് ഭേദഗതിക്കെതിരേ എല്‍ഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാരിനിഷ്ടമുള്ളവരെ അവരുടെ പ്രതിനിധികളായി തെരഞ്ഞെടുത്ത് ചുമതലയേല്‍പിക്കുകയാണ് നടക്കുന്നതെന്നും വി.എസ് ആരോപിച്ചു. ദേവസ്വം ബോര്‍ഡില്‍ സ്ത്രീകളെ ഒഴിവാക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലിരിക്കുന്ന ദേവസ്വത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്നും ഇക്കാര്യം കത്തിലൂടെ നേരത്തെ തന്നെ ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്‌ടെന്നും വി.എസ് പറഞ്ഞു.