Breaking News

ശിപാര്‍ശ പ്രകാരം എസ്‌ഐയ്‌ക്കെതിരേ ഉടന്‍ നടപടിയെടുക്കാനാകില്ലെന്ന് തിരുവഞ്ചൂര്‍

വളപട്ടണം എസ്‌ഐയ്‌ക്കെതിരേ കെ. സുധാകരന്റെ പരാതിപ്രകാരം ഉടന്‍ നടപടിയെടുക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ. ധൃതിപിടിച്ച് നടപടിയെടുക്കണമെന്ന തരത്തിലുള്ള ശിപാര്‍ശകള്‍ ആര് നടത്തിയാലും പരിഗണിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തനിക്കെതിരേ കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഓരോരുത്തരുടെയും സ്വഭാവത്തെയും സംസ്‌കാരത്തെയുമാണ് സൂചിപ്പിക്കുന്നതെന്നും താന്‍ പ്രതികരിച്ചതുകൊണ്ട് അത് മാറില്ലെന്നുമായിരുന്നു മറുപടി.