കണ്ണൂരില്‍ മന്ത്രി തിരുവഞ്ചൂരിനെതിരേ പോസ്റ്ററുകള്‍

single-img
3 November 2012

പോലീസ് സ്‌റ്റേഷനില്‍ കയറിയുള്ള അസഭ്യം വിളിയുടെ പേരില്‍ കെ. സുധാകരനുമായി പരസ്യയുദ്ധം പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ കണ്ണൂരില്‍ പോസ്റ്ററുകള്‍. തളിപ്പറമ്പിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്നാണ് പോസ്റ്ററിലെ ഭീഷണി. തിരുവഞ്ചൂര്‍ ബിനാമി മന്ത്രിയാണെന്നും ആക്ഷേപമുണ്ട്. ആഭ്യന്തരം കാണിച്ച് കെ. സുധാകരനെ പേടിപ്പിക്കാന്‍ നോക്കേണ്‌ടെന്നും പോസ്റ്ററില്‍ പറയുന്നു.

പോലീസ് സ്‌റ്റേഷനില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെ പരസ്യമായി അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തിരുവഞ്ചൂരും സുധാകരനും പരസ്പരം കൊമ്പുകോര്‍ക്കാനിടയാക്കിയത്. ന്യായമല്ലാത്ത കാര്യങ്ങള്‍ക്ക് പോലീസിനെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന കാലം കഴിഞ്ഞുപോയെന്ന തിരുവഞ്ചൂരിന്റെ പ്രതികരണമാണ് ഇരുവരും തമ്മിലുള്ള പരസ്യമായ വാക്‌പോരിലെത്തിയത്. കോടിയേരി പോലീസും തിരുവഞ്ചൂര്‍ പോലീസും കണ്ണൂരിലെ യുഡിഎഫുകാര്‍ക്ക് ഒരുപോലെയാണെന്ന് പറയേണ്ടിവരുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.