ഭൂപതി-ബൊപ്പണ്ണ സഖ്യം സെമിയില്‍

single-img
3 November 2012

പാരീസ് മാസ്റ്റേഴ്‌സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം സെമിയില്‍. ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ മരിയുസ് ഫ്രിസ്റ്റന്‍ബര്‍ഗ്-മാര്‍കിന്‍ മാറ്റ്‌കോവിസ്‌കി കൂട്ടുകെട്ടിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-7, 6-3, 10-4. ആദ്യ സെറ്റ് പോളിഷ് സഖ്യം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് ഇന്ത്യന്‍ ടീമിനായിരുന്നു. സെമിയില്‍ കടന്നതോടെ ഇന്ത്യന്‍ സഖ്യം അടുത്തയാഴ്ച ആരംഭിക്കുന്ന എടിപി വേള്‍ഡ് ടൂര്‍ ഫൈനലിലേക്കു യോഗ്യത ഉറപ്പിച്ചു.സ്‌പെയിനിന്റെ ഡേവിഡ് ഫെറര്‍ ആദ്യ മാസ്റ്റേഴ്‌സ് കിരീടത്തിന് ഒരുപടികൂടി അടുത്തു. മൂന്ന് ടോപ് സീഡുകള്‍ ടൂര്‍ണമെന്റില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കിയാണ് ഫെറര്‍ പാരീസ് മാസ്റ്റേഴ്‌സില്‍ മുന്നേറുന്നത്. ഫെറര്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെയാണ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്. സ്‌കോര്‍: 6-2, 7-5. സെമിയില്‍ സ്പാനിഷ് താരം ഫ്രാന്‍സിന്റെ മൈക്കിള്‍ ലോഡ്രയെ നേരിടും.