World

സിറിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകരുടെ നിര്‍ണായക യോഗം ഇന്ന് ദോഹയില്‍

സിറിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകരുടെ നിര്‍ണായക യോഗം ഇന്ന് ദോഹയില്‍ ചേരും. കഴിഞ്ഞദിവസം, തടവിലാക്കിയ സിറിയന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ വിമതരുടെ നടപടിയെ രാജ്യാന്തര സമൂഹം അപലപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പ്രവര്‍ത്തകര്‍ ദോഹയില്‍ നിര്‍ണായക യോഗം വിളിച്ചത്. രാജ്യത്തിനകത്തും പുറത്തും വിഘടിച്ച് നില്‍ക്കുന്ന പ്രതിപക്ഷ സംഘടനകളെ ഏകീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. പ്രധാന പ്രതിപക്ഷ സംഘടനയായ സിറിയന്‍ നാഷണല്‍ കൗണ്‍സില്‍(എസ്എന്‍സി) ആയിരിക്കും യോഗത്തിനു നേതൃത്വം നല്‍കുക.